Latest

ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 16-ന് ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി ഒമ്പതുവരെ നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. ശംഖുംമുഖം, ഓൾസെയിന്റ്‌സ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻസ്‌ക്വയർ, രക്തസാക്ഷിമണ്ഡപം, വി.ജെ.ടി., സ്പെൻസർ, സെൻട്രൽസ്റ്റേഡിയം, പുളിമൂട്, ആയുർവേദകോളേജ്‌, ജി.വി.രാജ, ആർ.ആർ. ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, ആൽത്തറ, വഴുതയ്ക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും പബ്ലിക് ലൈബ്രറി, നന്ദാവനം, ആർ.ബി.ഐ., ബേക്കറി, ജേക്കബ്‌സ് റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല.

മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ഈഞ്ചയ്ക്കൽ ബൈപ്പാസ്, പൂജപ്പുര ഗ്രൗണ്ട്, എന്നിവിടങ്ങളിലാണ് പ്രവർത്തകരുമായെത്തുന്ന വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന ചെറിയ വാഹനങ്ങൾ കുഴിവിള ജങ്‌ഷനിൽ നിന്നോ വെൺപാലവട്ടം ജങ്‌ഷനിൽ നിന്നോ തിരിഞ്ഞ് പോകണം. കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന കെ.എസ്.ആർ.ടി.സി. ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ കാര്യവട്ടം, ശ്രീകാര്യം വഴി പോകണം. തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരിഞ്ഞ് ബേക്കറി പനവിള വഴി പോകണം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *