Latest

കുട്ടികളുടെ സുരക്ഷയ്ക്കായി പുത്തൻ ഗതാഗത ക്രമീകരണങ്ങൾ ഒരുക്കി ട്രാഫിക് പൊലീസ്

പുതിയ അധ്യയന വർഷം ഇന്നലെ തുടങ്ങി. കുട്ടികളുടെ സുരക്ഷയ്ക്കായി പുത്തൻ ഗതാഗത ക്രമീകരണങ്ങൾ ഒരുക്കി ട്രാഫിക് പൊലീസും സജ്ജമായി. സ്കൂൾ–കോളജ് വിദ്യാർഥികൾക്കു സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങളാണ് നടപ്പിലാക്കുന്നത്. ഗതാഗതപരിഷ്കരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നു ട്രാഫിക് പൊലീസ് അഭ്യർഥിച്ചു. പരാതികൾക്കും നിർദേശങ്ങൾക്കും എപ്പോൾ വേണമെങ്കിലും വിളിക്കാം. ഫോൺ: 0471– 2558731, 2558732.

ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ

സിറ്റി ട്രാഫിക് പൊലീസിന്റെ അനുമതിയുള്ള സ്റ്റിക്കർ പതിപ്പിക്കാത്ത, സ്കൂൾ വിദ്യാർഥികളുമായി വരുന്ന വാഹനങ്ങൾക്കെതിരെ നടപടി.
സ്കൂളുകൾക്കു മുൻവശത്തെ ഗേറ്റുകൾക്കു മുന്നിൽ കുട്ടികളെ കൊണ്ടുവരുന്ന ഇരുചക്രവാഹനങ്ങളുടെ ഉൾപ്പെടെ പാർക്കിങ് അനുവദിക്കില്ല.
അനുവദനീയമായ എണ്ണത്തിൽ കൂടുതൽ കുട്ടികളെ കുത്തിനിറച്ചു യാത്രചെയ്യാൻ പാടില്ല.
∙ മോട്ടോർ വാഹന നിയമപ്രകാരമുള്ള നിബന്ധങ്ങളും സുരക്ഷാ നിർദേശങ്ങളും സ്കൂൾ വിദ്യാർഥികളുമായി വരുന്ന വാഹനങ്ങൾ പാലിക്കണം.‌
സ്കൂൾ കുട്ടികളുമായി വരുന്ന വാഹനത്തിലെ ‍ഡ്രൈവർമാർ വണ്ടിയോടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ല.
കുട്ടികളുമായി വരുന്ന സ്വകാര്യവാഹനങ്ങൾ ദീർഘനേരം ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിൽ റോഡിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
വാഹനങ്ങൾ കോംപൗണ്ടിന് അകത്തുകയറ്റി കുട്ടികളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ഇത് അധ്യാപകരും എസ്എസ്ഒമാരും ശ്രദ്ധിക്കണം.
സ്കൂൾ പരിസരത്തുനിന്നും കുട്ടികളെ കയറ്റുന്നതു വരിയായി വേണം. വാഹനജീവനക്കാരും അധ്യാപകരും​ ഇതു ശ്രദ്ധിക്കണം.
സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ വരുന്ന വാഹനങ്ങൾ രാവിലെയും വൈകിട്ടുമല്ലാതെ സ്കൂൾ പരിസരത്തു പാർക്ക് ചെയ്യാൻ പാടില്ല.

നഗരത്തിലെ സ്കൂളുകൾക്കു മുൻവശം , പ്രധാന ജംക്‌ഷനുകൾ എന്നിവിടങ്ങളിൽ പാർക്കിങ്ങിനു നിയന്ത്രണം ഉണ്ടാകും. ∙ ഈ ഭാഗങ്ങളിൽ മാർഗതടസ്സം സൃഷ്ടിച്ചു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. കുട്ടികൾ റോഡ് മുറിച്ചു കടക്കുമ്പോൾ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. ടിപ്പറുകൾ, ചരക്കുവാഹനങ്ങൾ, ടാങ്കർലോറികൾ എന്നിവ സ്കൂൾ സമയത്ത് സ്കൂൾ പരിസരങ്ങൾ ഒഴിവാക്കി സഞ്ചരിക്കണം. ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.സ്കൂൾ കുട്ടികളുമായി വരുന്ന ഓട്ടോ–കാർ എന്നിവയിൽ അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ കുട്ടികളെ കയറ്റാൻ പാടില്ല. സിറ്റി പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾ സ്കൂൾ കുട്ടികളുമായി നഗരത്തിൽ പ്രവേശിക്കാൻ പാടില്ല. അമിത വേഗം ഒഴിവാക്കണം. എന്നിവയാണ് മറ്റു നിർദേശങ്ങൾ

Show More

News Editor

Nedumangad Online publishes the latest news and information from different fields, from politics to entertainment. All the content published on our site, inclusive of the text, images, videos, audio, artwork, or pictures are duly covered by copyright terms. As a user, you have access to read and use the news for information or educational purpose as personal use.

Related Articles

Leave a Reply

Your email address will not be published. Required fields are marked *