Latest

ശംഖുമുഖം തീരം കടലെടുത്തു

ശംഖുമുഖം: ശംഖുമുഖം തീരം കടൽക്ഷോഭത്തിൽ തകർന്നു. കടലിലുണ്ടായ ന്യൂനമർദ്ദമാണ് കടൽക്ഷോഭത്തിനു കാരണം. കടൽക്ഷോഭം ശക്തമായതോടെ ജില്ലാകളക്ടർ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് തീരം കടലെടുക്കുന്ന സാഹചര്യത്തിലാണ് നടപടി. മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രധാനപ്പെട്ടതും സഞ്ചാരികളുടെ പറുദീസയുമായ് ശംഖുമുഖം ബീച്ചിന്റെ നടപ്പാതയുടെ അടിഭാഗം തിരയെടുത്തു. ഏതു നിമിഷവും നടപ്പാത തകർന്നു വീഴാമെന്ന അവസ്ഥയാണ്. ഒരാഴ്ചയായിയുള്ള ജാഗ്രതാ നിർദേശമുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കുറവാണ്.

വലിയതുറ കടൽപ്പാലത്തിന്റെ തിട്ടകൾ ആഴ്‌ചകൾക്കു മുൻപ് തകർന്നിരുന്നു. വരും ദിവസങ്ങളിലും ശക്തമായ കടലാക്രമണമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

സഞ്ചാരികൾ ശംഖുമുഖം ബീച്ചിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ബീച്ചിലെത്തുന്നവരിൽ ചിലർ പോലീസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ ബീച്ചിലേക്ക് കടക്കുന്നുണ്ട്. “ബീച്ചിലേക്ക് പോകരുതെന്ന് പറഞ്ഞാൽ, പോയാലെന്തു കുഴപ്പമെന്ന മറുചോദ്യവുമായി സഞ്ചാരികളെത്തുമെന്ന്” അവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസുകാർ തന്നെ പറയുന്നു. പോലീസുകാരുടെ മുന്നറിയിപ്പ് അവഗണിച്ചു അവിടേക്ക് പോകുന്നത് അപകടം വിളിച്ചു വരുത്തുന്നു. അപ്പോഴും പഴി പോലീസുകാർക്ക് തന്നെ.

സഞ്ചാരികളില്ലാത്തതിനാൽ അടച്ചിട്ടിരിക്കുന്ന പെട്ടിക്കടകൾ

Show More

News Editor

Nedumangad Online publishes the latest news and information from different fields, from politics to entertainment. All the content published on our site, inclusive of the text, images, videos, audio, artwork, or pictures are duly covered by copyright terms. As a user, you have access to read and use the news for information or educational purpose as personal use.

Related Articles

Leave a Reply

Your email address will not be published. Required fields are marked *