Latest

തലസ്ഥാനത്തേക്ക് ഇലക്ട്രിക്ക് ബസുകളുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് പരീക്ഷണാടിസ്ഥാനത്തിൽ സര്‍വീസ് നടത്തും. ജൂൺ 18 മുതൽ സർവ്വീസ് ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്കാണ് ബസോടിക്കുക. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഉണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സർവീസ് നടത്തുക.

ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം ഇലക്ട്രിക് ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ കെഎസ്ആർടിസി നേരത്തേ തീരുമാനിച്ചിരുന്നു. വില കൂടുതലായതിനാലാണ് ബസ് വാങ്ങുന്നതിനു പകരം കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്.

നേരത്തെ ഇലക്ട്രിക് ബസുകൾ വാങ്ങി സർവീസ് നടത്താനാണ് കെഎസ്ആർടിസി ആലോചിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ സബ്സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വൻ സാമ്പത്തികബാധ്യത വരുമെന്നതിനാൽ ഈ ശ്രമം മുന്നോട്ടുപോയില്ല. 1.5 കോടി മുതലാണ് ഇ–ബസുകളുടെ വില. ഒരു ചാർജിങ്ങിൽ 150 കിലോമീറ്റർ വരെ ഓടാവുന്ന ബസുകളാണു നിലവിൽ സർവീസ് നടത്തുക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *