Latest

നെടുമങ്ങാട് ഡിപ്പോയുടെ സൂപ്പർഫാസ്റ്റ് ബസ് താമരശ്ശരി ചുരത്തിൽ അപകടത്തിൽപ്പെട്ടു

താമരശ്ശേരി: സുൽത്താൻ ബത്തേരിയിൽ നിന്നും നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. താമരശ്ശേരി ചുരം ആറാം വളവിൽ നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ചു മൂന്നു പേർക്ക് പരിക്കേറ്റു. രാവിലെ ആറരയോടെയായിരുന്നു അപകടം. നെടുമങ്ങാട് ഡിപ്പോയുടെ ATC308 ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്കിലുണ്ടായ തകരാറാണ്‌ അപകടത്തിൽപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുവാൻ നേതൃത്വം നൽകി. പരിക്കേറ്റവരെ വൈത്തിരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *