Latest

രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ തിളങ്ങി തലസ്ഥാനത്തെ 5 കോളേജുകൾ

തിരുവനന്തപുരത്തെ കേരളത്തിന്റെ വിദ്യാഭ്യാസ തലസ്ഥാനമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇപ്പോൾ തിരുവനന്തപുരത്തിന് അഭിമാനമായി രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ തിളങ്ങി തലസ്ഥാനത്തെ 5 കോളേജുകൾ. യൂണിവേഴ്സിറ്റി കോളെജ്, മാർ ഇവാനിയോസ്, ഗവ.വനിതാ കോളേജ്, എംജി കോളേജ്, ഗവ.ആർട്സ് കോളേജ് എന്നിവയാണ് പട്ടികയിലുള്ളത്. ഇതിൽ യൂണിവേഴ്സിറ്റി കോളേജ് 23–ാം റാങ്കോടെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച കോളേജായി.

എൻജിനീയറിങ്ങ് വിഭാഗത്തിൽ വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടും കോളേജ് ഓഫ് എൻജിനീയറിങ്ങും (സിഇടി) ആദ്യ നൂറിൽ. ആർക്കിടെക്ചർ വിഭാഗത്തിൽ സിഇടി അഞ്ചാമത്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിങ്ങിലാണു തലസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ മികവ് കാട്ടിയത.

കഴിഞ്ഞ വർ‌ഷം തലസ്ഥാനത്ത് നിന്ന് മൂന്നു കോളേജുകളായിരുന്നു പട്ടികയിലുണ്ടായിരുന്നത്. ഇത്തവണ ഗവ.വനിതാ കോളേജും ഗവ.ആർട്സ് കോളേജും ഉൾപ്പെട്ടു. കഴിഞ്ഞ തവണ 19–ാം റാങ്കായിരുന്നു യൂണിവേഴ്സിറ്റി കോളെേജിന്. 36–ാം റാങ്കിലായിരുന്ന മാർ ഇവാനിയോസ് കോളേജ് ഇത്തവണ 29 ലെത്തി. എംജി കോളെജ് റാങ്ക് 88ൽ നിന്ന് 68 ആയി ഉയർത്തി, ഇത് ഓരോ തിരുവനന്തപുരത്തുകാരനും അഭിമാനിക്കാനുള്ള നേട്ടമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *