Latest

ഓൾ ഇന്ത്യ ന്യൂസ് ഫൊട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രസ് ക്ലബ്ബ് തിരുവനന്തപുരം കനകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾ ഇന്ത്യ ന്യൂസ് ഫൊട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു. എസ്. എസ്. റാം – എസ്. ഹരിശങ്കർ മെമ്മോറിയൽ അവാർഡിന് മലയാള മനോരമ കോട്ടയം ബ്യുറോ ചീഫ് ഫൊട്ടോഗ്രഫർ റിജോ ജോസഫ് അർഹനായി. പ്രളയത്തെത്തുടർന്നു നിറഞ്ഞ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയപ്പോൾ ഉണ്ടായ കുത്തൊഴുക്കിൽ ചെറുതോണി പാലം മുങ്ങുന്നതിന് തൊട്ടു മുൻപ് പനി ബാധിതനായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ദുരന്തനിവാരണ സേനാംഗം കനയ്യകുമാർ പാലത്തിലൂടെ ഓടുന്ന ചിത്രത്തിനാണ് അവാർഡ്.

പി. കൃഷ്ണപ്രദീപ് (മാതൃഭൂമി, കോഴിക്കോട്), ടി.ശിവജി കുമാർ (സിറാജ്, തിരുവനന്തപുരം), നിതീഷ് കൃഷ്ണൻ(സുപ്രഭാതം, കോഴിക്കോട്), ജയേഷ് പി. (മാതൃഭൂമി, വയനാട്), ദിലീപ് പുരയ്‌ക്കൽ (മാധ്യമം, കോട്ടയം) എന്നിവർ പ്രത്യേക പുരസ്‌കാരത്തിന് അർഹരായി. 50000 രൂപയും ഫലകവും അടങ്ങുന്ന നാഷണൽ അവാർഡും 10000 രൂപയും ഫലകവും അടങ്ങുന്ന സ്പെഷ്യൽ അവാർഡുകളും ഏപ്രിൽ 15–ന് വൈകിട്ട് 6നു കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ചടങ്ങിൽ നടൻ ജയറാം സമ്മാനിക്കുമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി. പ്രമോദ്, സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *