Latest

പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി പോലീസ്

പ്രവാസികൾക്ക് ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി പോലീസ്. ബാങ്ക് വഴിയുള്ള തട്ടിപ്പുകൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ യാതൊരു പ്രലോഭനങ്ങൾക്കും വഴങ്ങി ബാങ്കിലെ വ്യക്തിഗത വിവരങ്ങളും മറ്റും കൈമാറരുതെന്ന് അബുദാബി പൊലിസ് നിർദ്ദേശം നൽകി.

വ്യാജ ടെലിഫോൺ കോളുകളിലൂടെയാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നത്. വൻതുക സമ്മാനം കിട്ടിയതായി അറിയിച്ചും ഔദ്യോഗിക ഏജൻസികളാണെന്ന് തെറ്റുധരിപ്പിച്ചും ആളുകളിൽ നിന്നും ബാങ്ക് വിവരങ്ങളും മറ്റും ചോർത്തിയ നിരവധി കേസുകളാണ് ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വന്‍ ക്രിമിനല്‍ സംഘങ്ങള്‍ തന്നെ ഇതിനു പിന്നിലുണ്ട്. അന്യരാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

ദുരൂഹത തോന്നുന്ന ടെലിഫോണ്‍ കോളുകള്‍ നിരസിക്കുകയാണ് വേണ്ടതെന്ന് അബുദാബി പൊലിസ്‌അറിയിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ഒരു കാരണവശാലും അന്യര്‍ക്ക്
കൈമാറരുത്. വ്യാജ എസ്.എം.എസ് സന്ദേശങ്ങള്‍ കരുതിയിരിക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *