Health

അപകടത്തിൽ പരിക്കേറ്റ യുവാവ് തുടർചികിത്സയ്ക്ക് സഹായം തേടുന്നു

നെടുമങ്ങാട്: ഡിസംബർ 10ന് കരുപ്പൂര് മുഖവൂർ വെച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനാറാംകല്ല് പേരില കറ്റുവെറ്റി സ്വദേശി അജിത് (33) ചികിത്സാ സഹായം തേടുന്നു. പരിക്കേറ്റ അജിത് തിരുവനന്തപുരം മെഡിക്കൽ കോളേജിലും, എസ്.പി ഫോർട്ട്‌ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇപ്പോൾ മേജർ സർജറിക്കായി എറണാകുളം നോർത്ത് സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റി. അവിടെ രണ്ടു സർജറി കഴിഞ്ഞു. അജിത്തിന് പഴയത് പോലെ നടക്കുന്നതിന് ഇനിയും സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതുവരെ ഏഴ് ലക്ഷത്തിലധികം രൂപ ചെലവായി കഴിഞ്ഞു. ഇനിയും പത്തു ലക്ഷത്തോളം രൂപ വേണ്ടിവരും എന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന നിർദ്ധന കുടുംബത്തിലെ ഏക ആശ്രയമാണ് ടാങ്കർ ലോറിയിൽ ഹെൽപ്പർ ആയി ജോലി നോക്കിയിരുന്ന അജിത്. തുടർന്നുള്ള ചികിത്സയ്ക്ക് എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് കുടുംബം. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് ഭാര്യയുടെ പേരിൽ നെടുമങ്ങാട് ഐ.ഒ.ബി ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്

ബാങ്ക് അക്കൌണ്ട്
Name: Smitha
Bank: Indian Overseas Bank (IOB)
Branch: Nedumangad
Account No: 314301000002022
IFSC Code: IOBA0003143

Phone: +919744346921

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *