Entertainment

അന്താരാഷ്ട്ര ചലച്ചിത്രമേള കാര്യവട്ടത്തേക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​മു​ത​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വം​ ​കാ​ര്യ​വ​ട്ടം​ ​സ്പോ​ർ​ട്സ് ​ഹ​ബ്ബി​ൽ​ ​ന​ട​ത്താ​ൻ​ ​സ​ർ​ക്കാ​ർ​ ​ആ​ലോ​ചി​ക്കു​ന്നു.​ 3,500​ ​പേ​ർ​ക്ക് ​ഇ​രി​ക്കാ​വു​ന്ന​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റും​ ​അ​ഞ്ചു​ ​തി​യേ​റ്റ​റു​ക​ളു​മു​ള്ള​ ​കാ​ര്യ​വ​ട്ട​ത്ത് ​വി​ശാ​ല​മാ​യ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യു​മു​ണ്ട്.​ ​ഈ​ ​അ​നു​കൂ​ല​ ​ഘ​ട​ക​ങ്ങ​ളാ​ണ് ​ഐ.​എ​ഫ്.​എ​ഫ്.​കെ​യു​ടെ​ ​വേ​ദി​ ​കാ​ര്യ​വ​ട്ട​ത്തേ​ക്കു​ ​മാ​റ്റു​ന്ന​തി​നെ​ ​കു​റി​ച്ച് ​ആ​ലോ​ചി​ക്കാ​ൻ​ ​കാ​ര​ണം.​ ​കാ​ര്യ​വ​ട്ടം​ ​മൈ​താ​ന​ത്തി​ന്റെ​ ​ന​ട​ത്തി​പ്പ​വ​കാ​ശം​ ​കൈ​മാ​റാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​തു​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​ണ് ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ ​വേ​ദി​ ​അ​ങ്ങോ​ട്ടു​ ​മാ​റ്റാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​തു​ ​സം​ബ​ന്ധി​ച്ച് ​മ​ന്ത്രി​ ​എ.​കെ.​ ​ബാ​ല​ൻ​ ​മ​ന്ത്രി​മാ​രാ​യ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ,​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​എ​ന്നി​വ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ഇ​പ്പോ​ഴ​ത്തെ​ ​അ​ക്കാ​ഡ​മി​ ​ഭാ​ര​വാ​ഹി​ക​ൾ​ക്കും​ ​അ​നു​കൂ​ല​മാ​യ​ ​നി​ല​പാ​ടാ​ണു​ള്ള​ത്.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ട്ടു​കൊ​ടു​ത്ത​ ​മൂ​ന്നേ​ക്ക​റി​ലാ​ണ് ​ലോകത്തിലെതന്നെ ഏ​റ്റ​വും​ ​മി​ക​ച്ച​ ​സ്റ്റേ​ഡി​യ​ങ്ങ​ളി​ലൊ​ന്നാ​യ​ ​കാ​ര്യ​വ​ട്ടം​ ​മൈ​താ​നം​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​പ​രി​പാ​ടി​ ​ന​ട​ത്തു​ന്ന​തി​ന് ​ഇ​ള​വ് ​ല​ഭി​ക്കും.

ഇ​ത് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ച​ല​ച്ചി​ത്രോ​ത്സ​വം​ ​ന​ട​ത്താ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ക​ണ​ക്കു​ ​കൂ​ട്ടു​ന്ന​ത്.​ ​മാ​ത്ര​മ​ല്ല​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​മ്പ​ൻ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്താ​നും​ ​മൈ​താ​നം​ ​ഉ​പ​യോ​ഗി​ക്കാം.​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​പ്ലാ​ൻ​ ​അ​നു​സ​രി​ച്ചു​ ​മു​ന്നേ​റി​യാ​ൽ​ ​അ​ക്കാ​ഡ​മി​ ​അ​വി​ടെ​ ​ഒ​രു​ ​ഓ​ഫീ​സ് ​മ​ന്ദി​രം​ ​കൂ​ടി​ ​പ​ണി​യും.​ ​അ​തേ​സ​മ​യം​ ​സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ​ ​തി​യേ​റ്റ​റു​ക​ളു​ടെ​ ​സീ​റ്റു​ക​ളു​ടെ​ ​എ​ണ്ണം​ 180​ ​മു​ത​ൽ​ 220​ ​വ​രെ​യാ​ണ്.​ ​ഇ​ത് ​ഫെ​സ്റ്റി​വ​ൽ​ ​ന​ട​ത്താ​ൻ​ ​മ​തി​യാ​കാ​തെ​ ​വ​രു​മെ​ന്നും​ ​ആ​രോ​പ​ണ​മു​ണ്ട്.

375​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​സ​ർ​ക്കാ​ർ​ ​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ​സ്റ്റേ​ഡി​യം​ ​നി​ർ​മ്മി​ച്ച​ത്. ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ​ഫെ​സ്റ്റി​വ​ൽ​ ​കോം​പ്ല​ക്സ് ​പ​ണി​യു​ന്ന​തി​നാ​യി​ ​സ​ർ​ക്കാ​ർ​ ​നേ​ര​ത്തേ​ 100​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചി​രു​ന്ന​താ​ണ്.​ ​തി​രു​വ​ല്ലം​ ​ചി​ത്രാ​ഞ്ജ​ലി​ ​കു​ന്നി​ൽ​ ​കോം​പ്ല​ക്സ് ​പ​ണി​യാ​നാ​യി​രു​ന്നു​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​എ​ന്നാ​ൽ​ ​അ​ത് ​പി​ന്നീ​ട് ​ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ടാ​ഗോ​ർ​ ​തി​യേ​റ്റ​ർ​ ​മു​ഖ്യ​വേ​ദി​യാ​ക്കി​യാ​ണ് ​മേ​ള​ ​ന​ട​ക്കു​ന്ന​ത്.

അ​നു​കൂ​ല​ ​ഘ​ട​ക​ങ്ങൾ

  • ഒ​രു​ ​കോം​പ്ല​ക്സി​ൽ​ ​ത​ന്നെ​ ​അ​ഞ്ച് ​തി​യേ​റ്റ​റു​കൾ
  • അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​മൈ​താ​നം
  • ഗോ​വ​ൻ​ ​മേ​ള​ ​പോ​ലെ​ ​ന​ട​ത്താ​ൻ​ ​ക​ഴി​യും

പ്ര​തി​കൂ​ല​ ​ഘ​ട​ക​ങ്ങൾ

  • ന​ഗ​ര​ത്തി​ൽ​ ​നി​ന്ന് 15​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ
    ഐ.​എ​ഫ്.​എ​ഫ്.​കെ​യു​ടെ​ ​നി​ല​വി​ലെ​ ​ശൈ​ലി​ ​മാ​റും
  • ചെ​ല​വു​ ​കു​റ​ഞ്ഞ​ ​താ​മ​സ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഇ​ല്ല
    ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ​പ​ത്തി​ലേ​റെ​ ​തി​യേ​റ്റ​റു​ക​ൾ​ ​വേ​ണം
  • തി​യേ​റ്റ​റു​ക​ളി​ൽ​ 180​ ​മു​ത​ൽ​ 220​ ​സീ​റ്റു​ക​ളേ​യു​ള്ളു
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *