Entertainment

പ്രണയദിനത്തിൽ തന്റെ പ്രണയിനിക്കായി “ഒരു പകൽ”

ഗ്രാമവാസീസ് എന്ന മലയാള ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. “ഒരു പകൽ” എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകംതന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രണയദിനത്തിൽ തന്റെ പ്രണയിനിക്കു സമ്മാനിക്കാനായി ഒരു ഗാനം കൂടി എത്തിയിരിക്കുന്നു. നിതിൻ നാരായണൻ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച് ബി എൻ ഷജീർ ഷാ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാമവാസീസ്. ചിത്രത്തിലെ മുറുക്കിത്തുപ്പേ എന്ന ഗാനം ഇതിനോടകം തന്നെ വൈറൽ ആയി മാറി.

നെടുമങ്ങാടുമായി ഏറെ ബന്ധമുള്ള ഒരു ചിത്രം കൂടിയാണ് ഗ്രമവാസീസ്. നെടുമങ്ങാടിന്റെ കലാകാരന്മാർ ഉൾപ്പെട്ട സിനിമകൂടിയാണിത്. കലാസംവിധായകനും നെടുമങ്ങാട് ഓൺലൈൻ ക്രീയേറ്റീവ് ഹെഡുമായ രാജേഷ് ട്വിങ്കിളാണ് ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഇന്ദ്രൻസ്, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, രാജേഷ് ട്വിങ്കിൾ എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

ബി എൻ ഷജീർ ഷാ, നിതിൻ നാരായണൻ, രഞ്ജിത് മാവേലിക്കര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികളെഴുതിയത്. ഷാ ബ്രോസ്, പ്രിൻസ് റെക്സ്, സൂരജ് എസ് നായർ എന്നിവർ ഈണവും നൽകി. നജീം അർഷാദ്, വിധു പ്രതാപ്, പന്തളം ബാലൻ, മിഥുൻ മുരളി, ഷബീർ ഷാ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നത്. രഞ്ജിത് മുരളി ഛായാഗ്രഹണവും സുഹാസ് രാജേന്ദ്രൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *